ആയം കാണാൻ: കോൽ വിരൽ ആക്കിയ ചുറ്റിനെ 8 ൽ ഗുണിച്ച് 12 ൽ ഹരിക്കുക. ഉദാ:- 89-16 എന്നത് 89 കോൽ 16 വിരൽ എന്നാണ്.
89x 8 = 712 16 X 8 = 128 ( വിരലിനെ കോലാക്കാൻ 24 കൊണ്ട് ഹരിച്ചാൽ മതി. കാരണം | കോൽ എന്നത് 24 വിരലാണ് )
അതിനാൽ 128/24 = 5
ഇവിടെ 5 എന്നത് ഹരണ ഫലമാണ്.ശിഷ്ടം ലഭിക്കാൻ 5 x 24 = 120
128-120 = 8
കിട്ടിയ ഹരണ ഫലത്തെ 712 എന്ന കോലി നോട് കൂട്ടുക .712+ 5 = 717
ഇപ്പോൾ 717 കോൽ 8 വിരൽ എന്നായി.
കോലിനെ 12 കൊണ്ട് ഹരിക്കുക.
717/12 = 59 (ശിഷ്ടം ലഭിക്കാൻ 59 x 12 = 708 കിട്ടും. 717-708 = 9 (ശിഷ്ടം)
ആയം = 9 - 8 എന്ന് കിട്ടും.
വ്യയം: ചുറ്റിനെ 3 കൊണ്ട് ഗുണിച്ച് 14 ൽ ഹരിക്കുക.89-16 വ്യയം കാണാൻ:
89 x 3 = 267 16 x 3 = 48 ( ഇത് 2 കോലാണ് 24 +24 = 48. അതിനാൽ 2 എന്നതിനെ കോലി നോട് കൂട്ടുക .
267 +2 = 269
269 നെ 14 ൽ ഹരിക്കുക . 269/14 =
19 എന്ന് കിട്ടും. ശിഷ്ടം ലഭിക്കാൻ
19 X 14 = 266 269-266 = 3
വ്യയം = 3
വയസ്സ് = ചുറ്റിനെ 8 കൊണ്ട് ഗുണിച്ച് 27 ൽ ഹരിക്കുക .ഉദാ:-
89 X 8 = 712 16 X 8 - 128 (കോൽ 5 ശിഷ്ടം 8)
712+ 5 = 717. 717/27 = 26 ( ഇതിനെ 5 കൊണ്ട് ഹരിക്കുക.കാരണം വയസ്സ് ആകെ 5 ഇനമാണ്. ബാല്യ o,കൗമാരം,യവ്വനം, വാർദ്ധക്യം,മരണം ) 26/5 = 5 ശിഷ്ടം (I )എന്നാണ് ഇത് ബാല്യമാണ്.
ഹരണ ഫലം
വയസ്സ്
ഫലം
1
ബാല്യം
സ്വീകാര്യം
2
കൗമാരം
ഉത്തമം
3
യൗവ്വനം
ശ്രേഷ്ഠം
4
വാർദ്ധക്യം
സ്വീകാര്യം
5
മരണം
വർജജ്യം
NB :, 5 നു മുകളിൽ വരുന്ന ഫലത്തെ 5 കൊണ്ട് ഹരിച്ച് ശിഷ്ടമാണ് വയസ്സായി
കണക്കാക്കുന്നത്.
മുമ്പ് ചെയതതിൽ വ്യത്യസ്തമായി ഇവിടെ വിരളിന്റെ ശിഷ്ടം പരിഗണിക്കുന്നില്ല: ',,,,,,,,,,,,'
യോനി :-
വീടിന്റെ മുഖം കണക്കാക്കേണ്ടത് യോനി ക്രമമനുസരിച്ചാണ്.ഇത് കണ്ടെത്താൻ
ആകെ ച്ചുറ്റിനെ 3 കൊണ്ട് ഗുണിച്ച് 8 - ൽ ഹരിക്കുക .ശിഷ്ടം യോനിയായിരിക്കും .
യോനി ക്രമമനുസരിച്ചുള്ള മുഖം
മുഖം
യോനി
നാമം
പടിഞ്ഞാറ്
1
ധ്വജം
തെക്ക്-കിഴക്ക്
2
ധൂമം
വടക്ക്
3
സിംഹം
തെക്ക് -
പടിഞ്ഞാറ്
4
കുക്കുരം
കിഴക്ക്
5
വൃഷം
വടക്ക് -
പടിഞ്ഞാറ്
6
ഖരം
തെക്ക്
7
ഗജo
കിഴക്ക് - വടക്ക്
8
വായസം
No comments:
Post a Comment