Monday 25 December 2017

ലേഖന൦ഃ മുഹമ്മദ് അശീർ അൽ ബാഖവി അൽ ഹൈതമി ഇരിക്കൂർ

തച്ചുശാസ്ത്രം ഇസ്ലാമിക വീക്ഷണത്തിൽഃ
ഭൗതിക നേട്ടങ്ങളിൽ മനുഷ്യന് അതി പ്രധാനമായതാണ് സ്വന്തമായി ഒരു വീടെന്നത്. അതിനുവേണ്ടി തന്റെ ഊർജ്ജവും വിലമതിക്കാനാകാത്ത സമയവും സമ്പത്തും കഴിവനുസരിച്ച് ചെലവഴിക്കാനും അവൻ തയ്യാറാണ്. തന്നെയുമല്ല ഇത് ഇസ്ലാമിക അടിസ്ഥാനത്തിൽ പ്രോത്സാഹനാ൪ഹവുമാണ്. തന്റെ ജനതയ്ക്ക് വീട്  നിർമ്മാണത്തിന് നേതൃത്വം നൽകാൻ മൂസ(അ) നോടു൦ സഹോദരൻ ഹാറൂൻ(അ) നോടു൦ നിർദ്ദേശിച്ച ശേഷം വിശ്വാസം മുറുകെപ്പിടിച്ചവരെ ശ്ളാഘിച്ചതായി വിശുദ്ധ ഖുർആനിൽ കാണാം (സൂറഃയൂനുസ്87).
മദീന പ്രവേശനത്തിന് ശേഷം പ്രാരംഭം എന്നോളം പള്ളി നിർമ്മാണവും തുടർന്ന് തന്റെ പത്നിമാരായ ആയിഷ(റ) സൗദ(റ) എന്നിവർക്ക് പ്രത്യേകം വീടുകൾ നിർമിച്ചു കൊടുത്തുവെന്നു൦ തുടർന്ന് തന്റെ ഓരോ പത്നിമാർക്കു൦ പ്രത്യേക ഭവന നിർമ്മാണം നടത്തിയെന്നും തിരുമേനിയെക്കുറിച്ച് കിതാബുകളിൽ കാണാവുന്നതാണ്. എന്നാൽ വീട് എന്നത് വിശാലാർത്ഥത്തിൽ താൽക്കാലികം എങ്കിലും ഭൗതിക ചിന്തയിൽ അവന്റെയും തുടർ തലമുറക്കാരുടെ യും ജീവിത കാലത്തേക്കുള്ള തുമാണ്. അതിനാൽ അത് സമാധാന പൂർണ്ണമാക്കാൻ പ്രത്യേകം ശ്രദ്ധപുലർത്തേണ്ടതാണ്. അതിനായി സൃഷ്ടാവിന്റെ തൃപ്തിയും ഇസ്ലാമിക അനുശനകളു൦  അവലംബമാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത്  അസ്വസ്ഥതയുടെയും അസന്തുഷ്ടി യും ഒരു പ്രകടന വേദിയായി പ്രതിഫലിക്കുക തന്നെ ചെയ്യും. തിരുമേനി(സ) താങ്കൾ പറയുന്നു ഃ മൂന്ന് കാര്യങ്ങൾ മനുഷ്യ സന്തോഷങ്ങളിൽ അതിപ്രധാനമാണ്. സൗ കര്യപ്രദമായ വാഹനം സദ്‌വൃത്തയായ സ്ത്രീ( ഭാര്യ) വാസയോഗ്യമായ വീട് എന്നിവയാണവ(അഹ്മദ്). വീട് എന്നത് മനുഷ്യ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിന് വളരെ സ്പഷ്ടമായ തെളിവാണിത്. അതിനാൽ വീട് സംബന്ധമായി ഉണ്ടാവുന്ന വിജയപരാജയങ്ങളെ നമുക്ക് അംഗീകരിക്കേണ്ടതായി തന്നെ വരുന്നു. സമാധാനപൂർണമായ വീടിന് പരാമർശിക്കപ്പെട്ട പോലെ ഇസ്‌ലാമിക അനുശാസന വിധേയമായ മാർഗ്ഗങ്ങൾ അവലംബിക്കുകയും ചെയ്യേണ്ടതുണ്ട്. അതിന് നിർമ്മാണാരംഭം മുതൽ  ഒടുക്കം വരെ യഥാർത്ഥ മാർഗം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പൂർണമായ ബോധ്യവും നമുക്കുണ്ടാവണം.

സാമ്പത്തിക ശുദ്ധി ഃ                         
നിർമ്മാണത്തിനുവേണ്ടി നീക്കിവയ്ക്കുന്ന സമ്പത്ത് ഹറാം കലർന്നത് ആവാതിരിക്കുക. അശുദ്ധിയിൽ വളർന്ന ഉണ്ടാവുന്ന ഭൗതിക പുരോഗതി പൈശാചിക കടന്നുകയറ്റത്തിനു൦ അസ്വാസ്ഥ്യ ജീവിതത്തിനു൦ ഹേതുവാണെന്ന് തിരുവചനങ്ങളിലൂടെ അനുമാനിക്കപ്പെടാവുന്ന താണ്. അനുയോജ്യമായ വീടിന് സാമ്പത്തിക സുസ്ഥിതി ഉണ്ടായിരിക്കെ ആർഭാട വീടിനായി ഇസ്ലാമേതര മാർഗം തേടി കടത്തിന്റെയും ദാരിദ്ര്യത്തിന്റെയും തീരാ പാട്ടും അതോടൊപ്പം അസമാധാനവും ചേർത്തു പറയേണ്ടിവരുന്ന ഖേതകരമായ സാഹചര്യം ഇന്ന് സാർവത്രികമാണ്. എന്നാൽ പുണ്യഗേഹമായ കഅ്ബാലയം പണിയുന്നതിൽ അവിശ്വാസികളായ ഖുറൈശികൾ പോലും   തത്വിഷയത്തിൽ നമുക്ക് മാതൃകാ പ്രവർത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്. തീർത്തും ശുദ്ധമാ ക്കപ്പെട്ട സമ്പത്ത് മാത്രം തിരഞ്ഞെടുത്ത് അതുമുഖേന കഅ്ബ പുനർനിർമാണം നടത്തി എന്നുള്ളതാണത്. തന്നെയുമല്ല വീടിന്റെ പേര് പറഞ്ഞ് തന്റെ കഴിവിനുമപ്പുറ൦ കടം വാങ്ങി അവസാന൦ അതിൽ പരിതപിക്കുന്നവനെ കടക്കാരനായി പരിഗണിക്കുകയില്ല എന്നുള്ളതാണ് കർമശാസ്ത്രത്ര വീക്ഷണവു൦. അതിനാൽ നമ്മുടെ സാമ്പത്തിക ആസ്തി അനുസരിച്ച് നമുക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കപ്പെട്ട തായിരിക്കണം നമ്മുടെ വീട്.
! സ്ഥലം തിരഞ്ഞെടുക്കൽഃ
വാസ്തുശാസ്ത്രപ്രകാരം ഇതിൽ പല ഘടനകൾ അനുശാസിക്കുന്നുണ്ടെങ്കിലും വിശ്വാസികളായ നമുക്ക് വളരെ പ്രധാനപ്പെട്ടതാണ് പൈശാചിക സത്യത്തെ തിരിച്ചറിയുക എന്നുള്ളത്. കാരണം തിരുനബി(സ) യെകുറിച്ച് മഹത്തുക്കൾ അടയാളപ്പെടുത്തുന്നു, അവിടുന്നു വീടിന്റെ സ്ഥാനം കാണുന്നത് പോലെ  മലമൂത്ര വിസർജനത്തിനു൦ സ്ഥാനം കാണുമായിരുന്നു. ( തിർമുദി1/197). പ്രസ്തുത ഉദ്ധരണിയിൽ നിന്നു വീടിന് അനുയോജ്യ സ്ഥലവും പ്രധാനപ്പെട്ടതാണ് എന്നത് വ്യക്തമാണ് തന്നെയുമല്ല പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്നു ഉമർ(റ) ൽ നിന്നു൦ ഉദ്ധരിക്കപ്പെട്ടു, മനുഷ്യരെയും ജിന്നുകളെയും ആകെ കൂട്ടിയാൽ അതിൽ പത്തിലൊന്ന് മനുഷ്യരും ബാക്കി ജിന്നുകളും ഈ നിലയ്ക്കാണ് അല്ലാഹു അവരെ ഭാഗിച്ചിരിക്കുന്നത്. മനുഷ്യന് ഒരു കുട്ടി ജനിക്കുമ്പോൾ ഒരു ജിന്നിന്9 കുട്ടികൾ ജനിക്കുന്നു.( ഫതാവൽ ഹദീസിയ്യ68). ജിന്നുകളിലെ അവിശ്വാസികളാണ് ശൈത്വാനായി അറിയപ്പെടുന്നത്. അതിനാൽ ഭൂമിയിലെ അവരുടെ സാന്നിധ്യവും ഉപദ്രവങ്ങളും നമുക്ക്  തള്ളാൻ സാധിക്കുകയുമില്ല. തിരുനബി (സ) പറയുന്നുഃ നിങ്ങൾ ഒരു കാരണവശാലും അങ്ങാടിയിൽ ആദ്യം പ്രവേശിക്കുന്നവരോ അവിടെ നിന്നും അവസാനം മടങ്ങുന്നവരോ ആവരുത് കാരണം അത് പിശാചിന്റെ തട്ടകമാണ്( സ്വഹീഹു മുസ്ലിം). ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പൈശാചിക സാന്നിധ്യംകൊണ്ട് മലീമസമായ( ശവക്കല്ലറ, ഹോമം, പൂജ എന്നിവയ്ക്ക് അനുവദിക്കപ്പെട്ട സ്ഥലം തുടങ്ങിയവ ഇതിൽപ്പെടും) സ്ഥലങ്ങൾ സമാധാനം ആഗ്രഹിക്കപ്പെടുന്ന വീട് നിർമാണത്തിനായി തിരഞ്ഞെടുക്കൽ അഭികാമ്യമല്ലന്നു൦ മനസ്സിലാക്കാം.തച്ചു ശാസ്ത്ര നിയമമനുസരിച്ച് ഭൂമിയുടെ അനുകൂലഘടകങ്ങൾ  പടിഞ്ഞാറുഭാഗവു൦ തെക്ക് ഭാഗവും ഉയർന്ന് കിഴക്കും വടക്കും താഴ്ന്നതു൦ അതുപോലെ തെക്കുപടിഞ്ഞാറെ മൂല(കഞ്ഞിമൂല) ഉയർന്ന വടക്ക് കിഴക്ക് മുല( ഈശാനകോൺ) താഴുന്നതുമായ സ്ഥലങ്ങളാണ്. ഇതോടൊപ്പം ചേർത്തു മനസ്സിലാക്കേണ്ട മറ്റൊരു ഘടകമാണ് നിർണയിക്കപ്പെട്ട ഭൂമിയിലെ വസ്തുവിന്റെ വീടിന്റെ സ്ഥാനം എന്നുള്ളത്. അതിനായി തച്ചുശാസ്ത്ര നിയമമനുസരിച്ച് സ്ഥലത്തെ നാലു ഖണ്ഡമായി ഭാഗിക്കുകയും അതിൽ തെക്കു പടിഞ്ഞാറ്  ഭാഗം ഉൾക്കൊള്ളുന്ന ഖണ്ഡമോ വടക്കു കിഴക്കു ഭാഗം ഉൾക്കൊള്ളുന്ന ഖണ്ഡമോ തിരഞ്ഞെടുക്കലാണ് ഉചിതം. അസൗകര്യമെങ്കിൽ വടക്കുപടിഞ്ഞാറ് ഭാഗത്തെ ഖണ്ടവും ആകാവുന്നതാണ്.
നിർണ്ണയ സ്ഥലത്തെ മരങ്ങൾഃ
    വീടിനുചുറ്റും ഒട്ടു മാവുകൾ, ജാതിമരങ്ങൾ, എന്നിങ്ങനെയുള്ള അധികം ഉയരത്തിൽ വളരാത്ത മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത്    സുഖ സൗകര്യപ്രദവും ലാഭകരവും ആണ്. തച്ചു ശാസ്ത്രവിധിപ്രകാരം വീടിന്റെ കിഴക്കുഭാഗത്ത് ഇലഞ്ഞി, പേരാൽ, പ്ലാവ് എന്നിവയും തെക്ക് വശത്ത് അത്തിമരം, പുളി, കവുങ്ങ് എന്നിവയും പടിഞ്ഞാറുഭാഗത്ത് അരയാലും, ഏഴിലം, പാലയും, തെങ്ങും വടക്കുഭാഗത്ത് പുന്നയു൦, ഇത്തിയും, തേന്മാവും  നട്ടുവളർത്തുന്നത് വളരെ ഗുണകരമാണ്. എന്നാൽ പേരാൽ  അരയാൽ മുതലായ വലിയ വൃക്ഷങ്ങളും അതിന്റെ പൂർണ്ണ വളർച്ചയിൽ വരാവുന്ന ഉയരത്തിനോള൦ ദൂരം  വീട്ടിൽനിന്നും അകന്നു നിൽക്കാനാണ് നല്ലത്. ഇലഞ്ഞി , മുരിങ്ങ പോലെയുള്ള നിസാര വൃക്ഷങ്ങൾ വീടിനോട്  ചേർന്നുനിൽക്കുന്നത് ശാസ്ത്രീയമാ യു൦ അത്ര ഗുണകരമല്ല എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ  ഹൈന്ദവ ശാസ്ത്രപ്രകാരം ചില പ്രത്യേക മരങ്ങൾ ക്ക് ( ഉദാഹരണം
പാല, പന, ആൽ, ദേവദാരം, കാഞ്ഞിരം തുടങ്ങിയവ) ദൈവ സങ്കല്പം പ്രാധാന്യം നൽകപ്പെടുന്നത് തീർത്തും അംഗീകരിക്കപ്പെടാൻ കഴിയാത്ത വസ്തുതയാണ്. എന്നുമാത്രവുമല്ല ഇസ്ലാമിക വിശ്വാസത്തിന് നിരക്കാത്തതുമാണ് ഒരുപക്ഷേ ഇത്തരം മരങ്ങളിലെ അഗ്നി സാന്നിധ്യം ആയിരിക്കാം  ഇത്തരത്തിൽ പ്രചരിപ്പിക്കാൻ അത്തരക്കാരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
എന്നാൽ തിരുനബി(സ) വീടു നിർമാണവുമായി ബന്ധപ്പെട്ട് തേക്ക് മരത്തിനു  പ്രാധാന്യം നൽകിയതായി കാണപ്പെടുന്നുണ്ട്  മാത്രവുമല്ല ചരിത്രത്തിലെ ആദ്യ കപ്പൽ നിർമാണത്തിന്  കേരളത്തിൽ നിന്നുമുള്ള തേക്ക് ഉപയോഗിക്കപ്പെട്ടു എന്നും കാണപ്പെടുന്നുണ്ട് ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്ന പിന്നീട് ഈ ലേഖനത്തിൽ പരാമർശിക്കുന്ന ഹദീസ് ഈ മരത്തിന്റെ പ്രാധാന്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.
കുറ്റിയടി കർമ്മങ്ങൾ:
   ഒരു വീടിന്റെ പ്രാരംഭ ചടങ്ങാണ്  കുറ്റിയടിക്കൽ കർമ്മം എന്നുള്ളത്. അതിൽ പ്രധാനമായും ഉപയോഗിക്കുന്ന കുറ്റിക്ക് മർദ്ദ കുറ്റി എന്നാണ് �� നാട്ടിൽ പറഞ്ഞുവരുന്നത്. ഇത് ഇന്ന് സാധാരണയായി തെക്ക് പടിഞ്ഞാറ് മൂലയിലാണ് അടിച്ചു വരുന്നത് �� എന്നാൽ പല പ്രമുഖ തച്ചുശാസ്ത്ര വിദഗ്ധരുടെയും അഭിപ്രായമനുസരിച്ച് വീടിന്റെ ആകെ ചുറ്റളവിന്റെ കൃത്യ നടുവിലാണ് അഭികാമ്യം ഒരു �� നല്ല കർമ്മമായ വീട് �� നിർമ്മാണത്തിന് പണ്ഡിതന്മാരുടെയും സാദാത്തീങ്ങളുടെയും കുടുംബ മിത്രാദികളുടെയു൦ സാന്നിദ്ധ്യത്തിൽ ഒരുപാട് ബിസ്മി കളിലൂടെ തുടക്കം കുറിക്കുക എന്നതാണ് പ്രധാനമായും �� ഈയൊരു കർമംകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് �� അതിനാൽ ചടങ്ങും �� പൂർണ്ണമായും ഇസ്ലാമികം ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്നാൽ ഈയൊരു ചടങ്ങിനെ പൂർണ്ണമായും �� അനിസ്ലാമികം ആക്കാൻ തത്രപ്പാട് കാണിക്കുന്നവരുടെ ലക്ഷ്യമെന്താണെന്ന് �� മനസ്സിലാക്കാൻ വളരെയേറെ പ്രയാസമുണ്ട് �� എന്നാൽ ഇനിയൊരു കർമ്മത്തിന്റെ പേരുപറഞ്ഞ് ഹൈന്ദവാചാരങ്ങൾ നമ്മുടെ കർമ്മങ്ങളിൽ കടന്നുകൂടുന്നത് വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്
കാരണം ഇസ്ലാം വിശ്വാസത്തിന് നിരക്കാത്തതും മനുഷ്യ �� നിർമ്മിതവും ഭാവനാത്മകവുമായ വാസ്തുപുരുഷന്റെ �� പ്രീതി സമ്പാദിക്കൽ എന്നുള്ളതാണ് ഇതിന്റെ �� ആചാര്യന്മാർ അവകാശപ്പെടുന്നത് �� അതിന്റെ പേരിൽ തേങ്ങയുടയ്ക്കൽ �� വിളക്ക് കത്തിക്കൽ മന്തൃ൦ ജപിക്കൽ തുടങ്ങിയവയെല്ലാം നടത്തിവരികയും ചെയ്യുന്നുണ്ട് ഗൃഹനാഥൻ മാരായ �� നമ്മൾ നോക്കിനിൽക്കെ തന്നെയാണ് പലപ്പോഴും ഇത്തരം �� അസാന്മാർഗിക പ്രവർത്തനങ്ങൾ നടക്കുന്നത് എന്നുള്ളത് വളരെയേറെ വേദനാജനകമാണ് ഇങ്ങനെയുള്ള �� വീട് നിർമാണവും തുടർന്നുള്ള വാസവും എങ്ങനെ സമാധാന പൂർണ്ണമാകു൦ എന്ന് നമ്മൾ വിചിന്തനം ചെയ്യേണ്ടതുണ്ട് കാരണം ദാരിദ്ര ജീവിതത്തെ വിഭാവനം ചെയ്യുന്നു വെന്ന് ഖുർആൻ തീർത്തുപറയുന്നു നമ്മൾ വില കൊടുത്തു പിശാചിനെ ക്ഷണിച്ചുവരുത്തുകയും അവന്റെ സാന്നിദ്ധ്യം ഉറപ്പിക്കുകയും ചെയ്യുന്നു എന്ന് ചുരുക്കം �� യഥാർത്ഥ രൂപവും ജീവിതവും �� തമ്മിൽ പൊരുത്തപ്പെടാത്ത ഒരു പ്രത്യേക അവസ്ഥ മാത്രവുമല്ല ഹിന്ദു ശാസ്ത്രം അനുസരിച്ച് �� കുറ്റിയടിക്കൽ കർമ്മ വേളയിൽ അഷ്ട ദേവന്മാരെ മനസ്സിൽ കുടിയിരുത്തിക്കൊണ്ട് മാത്രമേ �� പ്രസ്തുത കർമ്മം നടത്താവൂ എന്നതാണ്.

West Face House Plan 1062 Sqf